ഒക്ടോബറിൽ മെസി കേരളത്തിലെത്തും; ആരാധകരുമായി കൂടിക്കാഴ്ചയ്ക്കും വേദിയൊരുക്കുമെന്ന് മന്ത്രി
Saturday, January 11, 2025 9:51 PM IST
തിരുവനന്തപുരം: കാൽപ്പന്തുകളിയിലെ ഇതിഹാസം മെസി ഒക്ടോബറിൽ കേരളത്തിലെത്തും. അർജന്റീന ടീമും മെസിയും ഒക്ടോബർ 25 ന് കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു.
നവംബർ രണ്ടു വരേ മെസിയും ടീമും കേരളത്തിൽ തുടരും. സൗഹൃദ മത്സരത്തിനു പുറമേ ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്കും വേദിയൊരുക്കുമെന്ന് മന്ത്രി അറിയിച്ചു.
പൊതു വേദിയിൽ 20 മിനിറ്റോളം ചെലവഴിക്കാമെന്ന് മെസി അറിയിച്ചതായാണ് വിവരം. കോഴിക്കോട്ട് നടന്ന ഒരു പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.