സ്പേഡെക്സ് ദൗത്യം; ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 250 മീറ്ററിലേക്ക് കുറച്ചു
Saturday, January 11, 2025 6:53 PM IST
ന്യൂഡൽഹി: സ്പേഡെക്സ് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 500 മീറ്ററിൽനിന്ന് 250 മീറ്ററിലേക്ക് കുറച്ചു. ദൗത്യത്തിലെ ബുദ്ധിമുട്ടേറിയ ഘട്ടമാണ് വിജയകരമായി പൂർത്തിയാക്കിയത്.
ഡോക്കിംഗ് ദൗത്യത്തിന്റെ അടുത്തപടിയായി ഉപഗ്രഹങ്ങൾ തമ്മിലുള്ള ദൂരം 30 മീറ്ററായി കുറയ്ക്കും. നേരത്തേ രണ്ട് തവണ ഡോക്കിംഗ് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവച്ചിരുന്നു.
2024 ഡിസംബര്‍ 30-ാം തീയതിയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്പേഡെക്സ് സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചത്.