ന്യൂ​ഡ​ൽ​ഹി: സി​എം​ആ​ർ​എ​ൽ മാ​സ​പ്പ​ടി കേ​സി​ൽ ന​ട​ന്ന​ത് 185 കോ​ടി​യു​ടെ അ​ഴി​മ​തി​യെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​ത്.

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രും ആ​ദാ​യ നി​കു​തി വ​കു​പ്പും ഇ​തു​സം​ബ​ന്ധി​ച്ച് സ​മ​ർ​പ്പി​ച്ച റിപ്പോർട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്തമാക്കി​യ​ത്.

അ​ഴി​മ​തി രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യ്ക്ക് ഭീ​ഷ​ണി​യാ​ണ്. ബോ​ർ​ഡ് ഉ​ത്ത​ര​വ് വ​ന്ന​തു​കൊ​ണ്ട് മ​റ്റ് ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന വാ​ദം നി​ല​നി​ൽ​ക്കി​ല്ല. ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡ് ഉത്തരവിന് മേൽ മറ്റ് അന്വേഷണം പാടില്ലെന്ന വാദവും നിലനിൽക്കില്ല. നി​യ​മം അ​നു​സ​രി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ദാ​യ നി​കു​തി വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

സി​എം​ആ​ർ​എ​ൽ ചെ​ല​വു​ക​ൾ പെ​രു​പ്പി​ച്ചു​കാ​ട്ടി അ​ഴി​മ​തി​പ്പ​ണം ക​ണ​ക്കി​ൽ​പ്പെ​ടു​ത്തി. ച​ര​ക്കു​നീ​ക്ക​ത്തി​നും മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നും കോ​ടി​ക​ൾ ചെ​ല​വി​ട്ടെ​ന്ന വ്യാ​ജ ബി​ല്ല്നി​ർ​മി​ച്ചു​വെ​ന്നും ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​റ​യു​ന്നു.

കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ സ​ങ്ക​ൽ​പ്പ​ത്തി​നും അ​പ്പു​റ​മു​ള്ള അ​ഴി​മ​തി​യാ​ണ് ഇ​ത്. പ​ല രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കും അ​ന​ധി​കൃ​ത​മാ​യി പ​ണം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​എ​സ്ഐ​ഡി​സി​ക്ക് സി​എം​ആ​ർ​എ​ല്ലി​ൽ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ണ്ട്. ഇ​ങ്ങ​നെ​യൊ​രു സ്ഥാ​പ​ന​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു വി​വാ​ദ​മു​ണ്ടാ​കു​മ്പോ​ൾ അ​തി​ൽ പൊ​തു​താ​ത്പ​ര്യം ഉ​ണ്ടാ​കു​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

അ​ടു​ത്ത​യാ​ഴ്ച മാ​സ​പ്പ​ടി കേ​സി​ൽ വി​ധി പ​റ​യും എ​ന്നാ​ണ് വി​വ​രം.