കൊ​ച്ചി: സാ​മൂ​ഹി​ക നി​രീ​ക്ഷ​ക​ന്‍ രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി ന​ടി ഹ​ണി റോ​സ്. വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രെ താ​ന്‍ കൊ​ടു​ത്ത ലൈം​ഗി​കാ​ധി​ക്ഷേ​പ പ​രാ​തി​യു​ടെ ഗൗ​ര​വം ചോ​ര്‍​ത്തി​ക്ക​ള​യാ​നും ജ​ന​ങ്ങ​ളു​ടെ പൊ​തു​ബോ​ധം ത​നി​ക്കു​നേ​രെ തി​രി​ക്കാ​നും ബോ​ധ​പൂ​ര്‍​വം ശ്ര​മി​ക്കു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​തി​രെ ഹ​ണി റോ​സ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

വ​സ്ത്ര സ്വാ​ത​ന്ത്ര്യം ത​ന്‍റെ മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നി​രി​ക്കെ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ അ​തി​നെ​തി​രെ അ​നാ​വ​ശ്യ പ്ര​ച​ര​ണം ന​ട​ത്തി. സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ ആ​ളു​ക​ള്‍ ത​നി​ക്കെ​തി​രെ തി​രി​യാ​ൻ ഇ​ത് കാ​ര​ണ​മാ​യി. താ​നും കു​ടും​ബ​വും ക​ട​ന്നു പോ​കു​ന്ന​ത് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലൂ​ടെ​യാ​ണെ​ന്നും സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഹ​ണി റോ​സ് വ്യക്തമാക്കി.

ഹ​ണി റോ​സി​ന്‍റെ കു​റി​പ്പി​ല്‍ നി​ന്നും

രാ​ഹു​ല്‍ ഈ​ശ്വ​ര്‍, ഞാ​നും എ​ന്‍റെ കു​ടും​ബ​വും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. അ​തി​ന് പ്ര​ധാ​ന കാ​ര​ണ​ക്കാ​രി​ല്‍ ഒ​രാ​ള്‍ ഇ​പ്പോ​ള്‍ താ​ങ്ക​ളാ​ണ്. ഞാ​ന്‍ എ​നി​ക്കെ​തി​രെ പ​ബ്ലി​ക് പ്ലാ​റ്റ്ഫോ​മി​ല്‍ പ​ക​ല്‍ പോ​ലെ വ്യ​ക്ത​മാ​യ അ​ധി​ക്ഷേ​പ​ത്തി​ന് എ​തി​രെ പ​രാ​തി കൊ​ടു​ത്തു.

പോ​ലീ​സ് എ​ന്‍റെ പ​രാ​തി​യി​ല്‍ കാ​ര്യം ഉ​ണ്ടെ​ന്നു​ക​ണ്ട് കേ​സെ​ടു​ക്കു​ക​യും കോ​ട​തി ഞാ​ന്‍ പ​രാ​തി കൊ​ടു​ത്ത വ്യ​ക്തി​യെ റി​മാ​ന്‍​ഡി​ല്‍ ആ​ക്കു​ക​യും ചെ​യ്തു. പ​രാ​തി കൊ​ടു​ക്കു​ക എ​ന്ന​താ​ണ് ഞാ​ന്‍ ചെ​യ്യേ​ണ്ട കാ​ര്യം. ബാ​ക്കി ചെ​യ്യേ​ണ്ട​ത് ഭ​ര​ണ​കൂ​ട​വും പോ​ലീ​സും കോ​ട​തി​യു​മാ​ണ്.

ഞാ​ന്‍ കൊ​ടു​ത്ത പ​രാ​തി​യു​ടെ ഗൗ​ര​വം ചോ​ര്‍​ത്തി​ക്ക​ള​യാ​നും ജ​ന​ങ്ങ​ളു​ടെ പൊ​തു​ബോ​ധം എ​ന്‍റെ നേ​രെ തി​രി​യാ​നും എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ സൈ​ബ​ര്‍ ഇ​ട​ത്തി​ല്‍ ഒ​രു ഓ​ര്‍​ഗ​നൈ​സ്‍​ഡ് ക്രൈം ​ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ആ​ണ് രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ചെ​യ്യു​ന്ന​ത്.

ഇ​ന്ത്യ​ന്‍ നി​യ​മ വ്യ​വ​സ്ഥ​യി​ല്‍, ഇ​ന്ത്യ​ന്‍ ഭ​ര​ണ ഘ​ട​ന വ​സ്ത്ര​ധാ​ര​ണ​ത്തി​ല്‍ ഒ​രു വ്യ​ക്തി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള സ്വാ​ത​ന്ത്ര്യം ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ഒ​രു വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​നെ നി​യ​ന്ത്രി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ളൊ​ന്നും ഇ​ന്ത്യ​ന്‍ പീ​ന​ല്‍ കോ​ഡി​ല്‍ ഇ​ല്ല.