ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽപരിശോധന; കൈക്കൂലിത്തുക പിടിച്ചെടുത്തു
Saturday, January 11, 2025 10:48 AM IST
പാലക്കാട്: ജില്ലയില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ വിവിധ ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒരുലക്ഷം രൂപയിലധികം കൈക്കൂലിത്തുക പിടിച്ചെടുത്തു.
അതിര്‍ത്തി കടന്നുവരുന്ന വാഹന ഡ്രൈവര്‍മാര്‍ കൈക്കൂലിയായി നല്കിയ തുകയാണ് വിജിലന്‍സ് കണ്ടെടുത്തത്. വാളയാര്‍, ഗോവിന്ദപുരം, ഗോപാലപുരം, വാളയാര്‍ ഔട്ട്, മീനാക്ഷിപുരം എന്നിവിടങ്ങില്‍ നിന്നായി 1,49,490 രൂപയാണ് പിടിച്ചെടുത്തത്.
വെള്ളിയാഴ്ച രാത്രി പതിനൊന്നു മുതല്‍ ഇന്ന് പുലർച്ചെ മൂന്നു വരെയാണ് മിന്നല്‍ പരിശോധന നടന്നത്. എറണാകുളം വിജിലന്‍സ് റേഞ്ച് എസ്പിയുടെയും പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വേഷം മാറി ചെക്ക് പോസ്റ്റുകളില്‍ നില്ക്കുന്ന സമയത്തും വിവിധ വാഹന ഡ്രൈവര്‍മാര്‍ ചെക്ക് പോസ്റ്റുകളില്‍ എത്തി പണം നല്കി പോകുന്നുണ്ടായിരുന്നു.