പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
Saturday, January 11, 2025 5:06 AM IST
കൊല്ലം: 12 കാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ചെറിയ വെളിനല്ലൂർ സ്വദേശി ഷെമീറാണ് പിടിയിലായത്.
മൈലോട് പ്രവർത്തിക്കുന്ന സ്കൂളിലെ ഉറുദു അധ്യാപകനാണ് ഇയാൾ. ട്യൂഷനു പോയ കുട്ടി ക്ലാസിൽ എത്തിയിട്ടില്ലെന്ന് മാതാപിതാക്കൾക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിനിടെ പെൺകുട്ടിയെ വഴിയിൽ വച്ച് കണ്ടെത്തി. അധ്യപകനായ ഷെമീർ കുട്ടിയെ കൂട്ടിക്കൊണ്ട് പോയ ശേഷം വഴിയിൽ ഇറക്കിവിട്ടതാണെന്ന സൂചന പോലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.