വീട്ടിൽ കയറി വർക്ക്ഷോപ്പ് ഉടമയെ വെട്ടിപരിക്കേൽപ്പിച്ചു; പ്രതികൾ പിടിയിൽ
Saturday, January 11, 2025 3:55 AM IST
ഇടുക്കി: വർക്ക്ഷോപ്പ് ഉടമയെ വെട്ടിപരിക്കേൽപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ. ഇടുക്കി മൂന്നാറിൽ ആണ് സംഭവം.
സെവൻമല എസ്റ്റേറ്റ് ന്യൂ മൂന്നാർ ഡിവിഷനിൽ എസ്. തങ്കരാജ്, എസ്. സേതുരാജ്, വി. സോമസുന്ദരം എന്നിവരാണ് അറസ്റ്റിലായത്. രാധാകൃഷ്ണൻ എന്നയാൾക്കാണ് ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റത്.
പ്രതികൾ രാധാകൃഷ്ണന്റെ വീട്ടിൽ അതിക്രമിച്ചുകയറി വാക്കത്തി ഉപയോഗിച്ച് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. നേരത്തേ ഇവർ തമ്മിലുണ്ടായ വാക്കുതർക്കത്തിന്റെയും അടിപിടിയുടെയും വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.