റെയിൽവേയുടെ മതിൽ ഇടിഞ്ഞു വീണു; കെഎസ്ആർടിസി കൗണ്ടർ തകർന്നു
Friday, January 10, 2025 11:46 PM IST
തിരുവനന്തപുരം: നഗര മധ്യത്തിൽ റെയിൽവേയുടെ മതിലിടിഞ്ഞ് വീണ് കെഎസ്ആർടിസി കൗണ്ടർ തകർന്നു. മതിൽ വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന കെഎസ്ആർടിസി ജീവനക്കാർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മാസങ്ങൾക്ക് മുമ്പ് ശുചീകരണ തൊഴിലാളി ജോയിയുടെ മരണം സംഭവിച്ച ആമയിഴഞ്ചാൽ തോടിന് സമീപമുള്ള ഓർഡിനറി ബസ് സ്റ്റേഷനിലേക്കാണ് റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിൽ ഇടിഞ്ഞു വീണത്.
മതിലിന്റെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് റെയിൽവേയ്ക്ക് നിരവധി തവണ അപേക്ഷ നൽകിയിരുന്നു. എന്നാൽ യാതൊരും നടപടിയും ഉണ്ടായില്ലെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു.