കോ​ഴി​ക്കോ​ട്: ദ​മ്പ​തി​ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ല​പ്പു​റം വാ​ഴ​യൂ​ര്‍ പു​ന്ന​ക്കോ​ട​ന്‍ പ​ള്ളി​യാ​ളി എം.​സു​ഭാ​ഷ് (41), ഭാ​ര്യ പി.​വി. സ​ജി​ത(35) എ​ന്നി​വ​രെ​യാ​ണ് രാ​മ​നാ​ട്ടു​ക​ര​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

രാ​മ​നാ​ട്ടു​ക​ര സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു സു​ഭാ​ഷ്. സു​ഭാ​ഷി​നേ​യും ഭാ​ര്യ​യേ​യും ഇ​ന്ന് രാ​വി​ലെ രാ​മ​നാ​ട്ടു​ക​ര ടൗ​ണി​ൽ ക​ണ്ടി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് സു​ഭാ​ഷി​ന്‍റെ അ​ച്ഛ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. വാ​ഴ​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ക്ക​ൾ: ശ്രേ​യ, ഹ​രി ദേ​വ്.

(ശ്ര​ദ്ധി​ക്കു​ക: ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല, മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക. Toll free helpline number: 1056)