ഹിന്ദി രാഷ്ട്രഭാഷയല്ല; ഔദ്യോഗിക ഭാഷ മാത്രം: ആർ.അശ്വിൻ
Friday, January 10, 2025 8:09 PM IST
ചെന്നൈ: ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ.അശ്വിൻ. തമിഴ്നാട്ടിലെ ഒരു സ്വകാര്യ എന്‍ജിനിയറിംഗ് കോളജിലെ ബിരുദദാന ചടങ്ങിനിടെയായിരുന്നു അശ്വിന്റെ പരാമര്‍ശം.
ഇംഗ്ലീഷ് അറിയുന്നവരും തമിഴ് ഭാഷ അറിയുന്നവരും വേദിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഹിന്ദി അറിയാമോ എന്ന് അശ്വിന് ചോദിച്ചപ്പോള്‍ എല്ലാപേരും നിശബ്ദരായി. താനും എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അശ്വിന് പറഞ്ഞു.
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച അശ്വിന്റെ പരമാര്‍ശം വിവാദമായിരിക്കുകയാണ്. ബിജെപിയടക്കമുള്ള കക്ഷികള്‍ ഇതിനെതിരെ രംഗത്ത് വന്നു.