വ​യ​നാ​ട്: പു​ൽ​പ്പ​ള്ളി അ​മ​ര​ക്കു​നി​യി​ൽ ക​ടു​വ​യി​റ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡോ. ​അ​ജേ​ഷ് മോ​ഹ​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​ട് വ​യ്ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് ഡോ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

പ​ത്ത് വ​യ​സു​ള്ള പെ​ണ്‍​ക​ടു​വ​യാ​ണ് മേ​ഖ​ല​യി​ൽ എ​ത്തു​ന്ന​തെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും അ​തി​ർ​ത്തി ക​ട​ന്നാ​ണ് ക​ടു​വ വ​രു​ന്ന​തെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ക​ടു​വ അ​മ​ര​ക്കു​നി​യി​ൽ​നി​ന്നും ആ​ടി​നെ പി​ടി​കൂ​ടി​യ​ത്. ഒ​രാ​ഴ്ച മു​ൻ​പും മേ​ഖ​ല​യി​ൽ​നി​ന്നും ക​ടു​വ ആ​ടി​നെ പി​ടി​കൂ​ടി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ഒ​രു കൂ​ട് വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ കാ​മ​റ ട്രാ​പ്പു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.