തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ക​ണ്ണൂ​രും, തൃ​ശൂ​രും, കോ​ഴി​ക്കോ​ടും ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ടം. പ​കു​തി​യോ​ളം മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ച​പ്പോ​ൾ ക​ണ്ണൂ​രി​ന് 449 പോ​യി​ന്‍റും തൃ​ശൂ​രി​ന് 448 പോ​യി​ന്‍റും കോ​ഴി​ക്കോ​ടി​ന് 446 പോ​യി​ന്‍റു​മാ​ണ് ഉ​ള്ള​ത്.

പാ​ല​ക്കാ​ടാ​ണ് നാ​ലാം സ്ഥാ​ന​ത്ത്. സ്കൂ​ളു​ക​ളി​ൽ 65 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം കാ​ർ​മ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. പ​ത്ത​നം​തി​ട്ട എ​സ്‌​വി​ജി​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ആ​ല​ത്തൂ​ർ ഗു​രു​കു​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും 60 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് ഉ​ച്ച​യ്ക്ക് പു​ത്ത​രി​ക​ണ്ട​ത്തെ ഭ​ക്ഷ​ണ ക​ല​വ​റ സ​ന്ദ‍​ർ​ശി​ക്കും. മി​മി​ക്രി, മോ​ണോ ആ​ക്‌​ട്, ആ​ൺ കു​ട്ടി​ക​ളു​ടെ നാ​ടോ​ടി നൃ​ത്തം, ദ​ഫ് മു​ട്ട്, ച​വി​ട്ടു നാ​ട​കം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ ഇ​ന്ന് ന​ട​ക്കും.