ന്യൂ​ഡ​ല്‍​ഹി: പ്രി​യ​ങ്കാ ഗാ​ന്ധി​ക്കെ​തി​രാ​യി ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ച്ച് ബി​ജെ​പി നേ​താ​വ് ര​മേ​ശ് ബി​ധു​രി. പ​രാ​മ​ര്‍​ശ​ത്തി​ല്‍ താ​ന്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണെ​ന്നും മു​ന്‍ എം​പി​യും ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ര​മേ​ശ് ബി​ധു​രി പ​റ​ഞ്ഞു.

ഡ​ല്‍​ഹി​യി​ലെ ക​ല്‍​ക്കാ​ജി മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​ണ് ര​മേ​ശ് ബി​ധു​രി. താ​ന്‍ വി​ജ​യി​ച്ചാ​ല്‍ മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ള്‍ പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ ക​വി​ളു​ക​ള്‍​പോ​ലെ മി​നു​സ​മു​ള്ള​താ​ക്കു​മെ​ന്നാ​യി​രു​ന്നു ബി​ധു​രി​യു​ടെ പ​രാ​മ​ര്‍​ശം.

പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സും ആം ​ആ​ദ്മി പാ​ര്‍​ട്ടി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം സ്ത്രീ​ക​ളെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വീ​രേ​ന്ദ്ര സ​ച്ഛ്‌​ദേ​വ പ​റ​ഞ്ഞു.