കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Monday, January 6, 2025 4:06 AM IST
കോട്ടയം: സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞു മടങ്ങുന്നതിനിടെ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
പാമ്പാടി ഏഴാം മൈലിൽ വച്ചുണ്ടായ അപകടത്തിൽ മഞ്ഞാടി സ്വദേശിയായ ജയിംസ് മാത്യു (48) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടന്ന ഉടനെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജയിംസിന്റെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.