തൃ​ശൂ​ർ: ആ​ളൂ​രി​ൽ അ​മ്മ​യെ​യും മ​ക​ളെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ളൂ​ർ സ്വ​ദേ​ശി സു​ജി (32 ), ന​ക്ഷ​ത്ര (ഒ​ൻ​പ​ത്) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ലോ​ട്ട​റി ക​ട​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് സു​ജി. ആ​ളൂ​രി​ലെ വാ​ട​ക ഫ്ളാ​റ്റി​ലാ​ണ് ഇ​രു​വ​രെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

മ​ര​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.