വിജയ് ഹസാരെ ട്രോഫിയിൽ ബിഹാറിനെതിരെ കേരളത്തിന് ജയം
Sunday, January 5, 2025 6:29 PM IST
ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ബിഹാറിനെ പരാജയപ്പെടുത്തി കേരളം. ഇന്ന് നടന്ന മത്സരത്തിൽ 133 റൺസിനാണ് കേരളം ബിഹാറിനെ തോൽപ്പിച്ചത്.
ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. കഴിഞ്ഞ മത്സരത്തിൽ ത്രിപുരയേയും കേരളം പരാജയപ്പെടുത്തിയിരുന്നു.
കേരളം ഉയർത്തിയ 267 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബിഹാർ 133 റൺസിന് പുറത്തായി. ബിഹാർ നിരയിൽ 31 റൺസ് നേടിയ നായകൻ സാക്കിബുള്‍ ഗനിക്ക് മാത്രമാണ് തിളങ്ങാനായത്. കേരളത്തിന് വേണ്ടി ആദിത്യ സര്‍വാതെ, അബ്ദുള്‍ ബാസിത് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. എം ഡി നിധീഷ്, ബേസില്‍ തമ്പി, അഖില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കേരളം എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 266 റൺസ് നേടിയത്. 88 റണ്‍സ് നേടിയ അസറുദ്ദീനാണ് ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സല്മാന് നിസാര്‍ (52), അഖില്‍ സ്കറിയ (45 പന്തില്‍ പുറത്താവാതെ 54) എന്നിവർ നിര്‍ണായക പ്രകടനം പുറത്തെടുത്തു.
വിജയച്ചെങ്കിലും കേരളം ടൂർണമെന്റിൽ നിന്ന് പുറത്തായി.