ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണ് മെഡിക്കൽ വിദ്യാർഥിനി മരിച്ചു
Sunday, January 5, 2025 10:33 AM IST
കൊച്ചി: എറണാകുളം ചാലാക്കയിൽ കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർഥിനി മരിച്ചു. ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനി കണ്ണൂർ സ്വദേശിനി ഫാത്തിമാത് ഷഹാനയാണ് മരിച്ചത്.
ശനിയാഴ്ച രാത്രി കോളജ് ഹോസ്റ്റലിലാണ് സംഭവം. കെട്ടിടത്തിന്റെ ഏഴാം നിലയിലെ കൊറിഡോർ ഭാഗത്തുനിന്നുമാണ് കുട്ടി വീണത്.
കുട്ടി കാൽ തെറ്റിവീണതോ പുറകിലേക്ക് മറിഞ്ഞു വീണതോ ആകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ പരിശോധന നടന്നുവരികയാണ്.