മംഗളവനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
Saturday, December 14, 2024 10:06 AM IST
കൊച്ചി: ഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊച്ചി സെന്‍ട്രല്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
സിഎംഎഫ്ആര്‍ഐ ഗേറ്റിനോട് ചേര്‍ന്ന് കമ്പിയില്‍ കോര്‍ത്ത നിലയിലായിരുന്നു മൃതദേഹം. രാവിലെ ഇതുവഴി പോയ നാട്ടുകാരാണ് മൃതദേഹം കണ്ട് പോലീസിനെ വിവരം അറിയിച്ചത്.