കൊ​ച്ചി : കെ​എ​സ്ആ​ർ​ടി​സി​യെ ലാ​ഭ​ത്തി​ലാ​ക്കു​മെ​ന്നും ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി​യി​ൽ ബ്രാ​ൻ​ഡിം​ഗ് ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ 12 സ്റ്റേ​ഷ​നു​ക​ൾ ബ്രാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ടി​ക്ക​റ്റി​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കെ​എ​സ്ആ​ർ​ടി​സി ന​ട​പ്പാ​ക്കു​ന്ന യാ​ത്രാ ഫ്യു​വ​ൽ​സ് പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം 75 റീ​ട്ടെ​യ്ൽ ഔ​ട്ട്‍​ലെ​റ്റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ഭാ​വി​യി​ൽ ഹ​രി​ത ഇ​ന്ധ​ന​ങ്ങ​ളാ​യ സി​എ​ൻ​ജി, എ​ൽ​എ​ൻ​ജി, ഇ​ല​ക്ട്രി​ക് ഫാ​സ്റ്റ് ചാ​ർ​ജിം​ഗ് എ​ന്നി​വ​യും ഔ​ട്ട്‍​ലെ​റ്റു​ക​ളി​ൽ ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.