പാ​ല​ക്കാ​ട്: ലോ​റി മ​റി​ഞ്ഞ് നാ​ലു വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ക​ല്ല​ടി​ക്കോ​ട് പ​ന​യ​മ്പാ​ട​ത്ത് ഇ​ന്ന് സം​യു​ക്ത സു​ര​ക്ഷാ പ​രി​ശോ​ധ​ന. പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.

മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ ഇ​ന്ന് രാ​വി​ലെ 11.30 ന് ​അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. മ​രി​ച്ച നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വീ​ടു​ക​ളി​ലും മ​ന്ത്രി​യെ​ത്തും.

അ​തേ​സ​മ​യം റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​ർ ഉ​ന്ന​യി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ പ​ന​യ​മ്പാ​ട​ത്ത് പൊ​ലി​ഞ്ഞ​ത് 17 ജീ​വ​നു​ക​ളാ​ണ്.​അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​യ​തോ​ടെ സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ങ്കി​ലും ദേ​ശീ​യ​പാ​താ വി​ഭാ​ഗം ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.