ഐഎസ്എൽ: പഞ്ചാബ് എഫ്സിക്കെതിരെ ജംഷധ്പുർ എഫ്സിക്ക് ജയം
Saturday, December 14, 2024 12:01 AM IST
ജംഷധ്പുർ: ഐഎസ്എല്ലിൽ പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിൽ ജംഷധ്പുർ എഫ്സിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജംഷധ്പുർ വിജയിച്ചത്.
ജംഷധ്പുരിന് വേണ്ടി ഹാവിയർ സിവേറിയോ ആണ് ഗോളുകൾ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും 84-ാം മിനിറ്റിലുമാണ് താരം ഗോൾ കണ്ടെത്തിയത്.
46-ാം മിനിറ്റിൽ എസെക്വൽ വിദാലാണ് പഞ്ചാബ് എഫ്സിയുടെ ഗോൾ നേടിയത്. വിജയത്തോടെ ജംഷധ്പുരിന് 18 പോയിന്റായി.