ഇസ്താംബൂളിൽ 400 ഇൻഡിഗോ യാത്രക്കാർ ഭക്ഷണവും താമസ സൗകര്യമില്ലാതെ കുടുങ്ങി
Friday, December 13, 2024 10:57 AM IST
ന്യൂഡൽഹി: ഇസ്താംബൂൾ വിമാനത്താവളത്തിൽ 400 ഇൻഡിഗോ യാത്രക്കാർ ഭക്ഷണവും താമസ സൗകര്യമില്ലാതെ കുടുങ്ങി. ഡൽഹി, മുംബൈ, തുർക്കി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നവരാണ് വിമാനത്താവളത്തിൽ 24 മണിക്കൂറോളം കുടുങ്ങിയത്.
സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് വിമാനം വൈകുന്നതെന്ന് വിമാനകന്പനി അറിയിച്ചു. അതേസമയം വിമാനം ആദ്യം വൈകിയെന്നും പിന്നീട് മുന്നറിയിപ്പ് കൂടാതെ വിമാനങ്ങൾ റദ്ദാക്കിയതായും യാത്രക്കാർ പറഞ്ഞു.
വിമാനയാത്രക്കാർക്ക് താമസസൗകര്യമോ ഭക്ഷണമോ നൽകിയിട്ടില്ലെന്നും എയർപോർട്ടിൽ ഇൻഡിഗോ പ്രതിനിധി സമീപിച്ചില്ലെന്നും യാത്രക്കാർ പറഞ്ഞു.