അമിതവേഗം; ഓട്ടോറിക്ഷ കാല്‍നട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു
Thursday, December 12, 2024 6:20 PM IST
മുണ്ടക്കയം: അമിത വേഗത്തിലെത്തിയ ഓട്ടോറിക്ഷ കാല്‍നട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. ഇന്ന് വൈകുന്നേരം നാലിന് മുണ്ടക്കയം പുത്തൻചന്തയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഓടിച്ചയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അപകടശേഷം ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പടെയുള്ളവർ ഓടി രക്ഷപ്പെട്ടു. മുണ്ടക്കയം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.