തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട് എൽഡിഎഫ്. 31 വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തു​വ​രെ ഫ​ലം ല​ഭി​ച്ച​തി​ൽ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭ​ര​ണം എ​ൽ​ഡി​എ​ഫി​ൽ​നി​ന്നു യു​ഡി​എ​ഫ് പി​ടി​ച്ചു. തൃ​ശൂ​രി​ലെ നാ​ട്ടി​ക, ഇ​ടു​ക്കി​യി​ലെ ക​രി​മ​ണ്ണൂ​ർ, പാ​ല​ക്കാ​ട് ത​ച്ച​പ്പാ​റ എ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​ത്.

യു​ഡി​എ​ഫ് വ​നി​താ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പി. ​വി​നു​വാ​ണ് നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡ് പി​ടി​ച്ചെ​ടു​ത്ത​ത്. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ പി.​ വി​നു 115 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സീ​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്. തു​ട​ർ​ച്ച​യാ​യി എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ചു​വ​ന്ന വാ​ർ​ഡാ​ണി​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​റി​ഞ്ഞ 18 വാ​ർ​ഡു​ക​ളി​ൽ ഒ​ൻ​പ​ത് സീ​റ്റു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ചു. അ​ഞ്ചി​ട​ത്ത് യു​ഡി​എ​ഫി​നും മൂ​ന്നി​ട​ത്ത് എ​ൻ​ഡി​എയും ​വി​ജ​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ൽ ക​രി​ക്ക​മ​ണ്‍​കോ​ട് വാ​ർ​ഡി​ൽ ബി​ജെ​പി വി​ജ​യി​ച്ചു. നി​ല​വി​ൽ ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് വാ​ർ​ഡാ​ണ്. കോ​ട്ട​യം അ​തി​ര​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡ് കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​പി​ടി​ച്ചെ​ടു​ത്തു.

കോ​ഴി​ക്കോ​ട് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​യം​കു​ന്ന് വെ​സ്റ്റ് വാ​ർ​ഡി​ൽ യു​ഡി​എ​ഫി​ന് വി​ജ​യം. കൊ​ല്ലം ഏ​രൂ​ർ പ​തി​നേ​ഴാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യം നേ​ടി. ഈ​രാ​റ്റു​പേ​ട്ട കു​ഴി​വേ​ലി​യി​ൽ യു​ഡി​എ​ഫി​നാണ് വി​ജ​യം. ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ വാ​ർ​ഡ് യു​ഡി​എ​ഫ് നി​ല​നി​ർ​ത്തി.

കൊ​ല്ലം പ​ടി​ഞ്ഞാ​റെ ക​ല്ല​ട​യി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യം നേ​ടി. കു​ന്ന​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​ത്തി​ലെ തെ​റ്റി​മു​റി വാ​ര്‍​ഡി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ​ന്‍. തു​ള​സി വി​ജ​യി​ച്ചു. 390 വോ​ട്ടു​ക​ളാണ് ല​ഭി​ച്ചത്.