യുവേഫ ചാന്പ്യൻസ് ലീഗ്: വിജയം തുടർന്ന് ലിവർപൂൾ എഫ്സി
Wednesday, December 11, 2024 1:30 AM IST
ജിറോണ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ പ്രാഥമിക റൗണ്ടിൽ വിജയ കുതിപ്പ് തുടർന്ന് ഇംഗ്ലീഷ് കരുത്തരായ ലിവർപൂൾ എഫ്സി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ജിറോണ എഫ്സിയെ തോൽപ്പിച്ചു.
എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ വിജയിച്ചത്. ജിറോണയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മുഹമ്മദ് സാലയാണ് ലിവർപൂളിനായി ഗോൾ നേടിയത്. മത്സരത്തിന്റെ 63-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു താരം.
വിജയത്തോടെ 18 പോയിന്റായ ലിവർപൂൾ എഫ്സി തന്നെയാണ് ലീഗിന്റെ പ്രാഥമിക ഘട്ടത്തിലെ പോയിന്റ് ടേബിളിൽ ഒന്നാമത്. പ്രാഥമിക ഘട്ടത്തിൽ കളിച്ച ആറ് മത്സരങ്ങളിലും ജയിച്ച ലിവർപൂൾ ഗംഭീര ഫോമിലാണ്.