മ​ല​പ്പു​റം: താ​നൂ​രി​ൽ അ​മ്മ​യെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ളെ​യും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

താ​നൂ​ർ സ്വ​ദേ​ശി​നി ല​ക്ഷ്മി ദേ​വി (74), മ​ക​ൾ ദീ​പ്തി (36) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ല​ക്ഷ്മി ദേ​വി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും മ​ക​ൾ ദീ​പ്തി ഇ​തേ മു​റി​യി​ലെ ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്ത് പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷ​മെ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.