കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​എം വ​ഞ്ചി​യൂ​ർ ഏ​രി​യാ സ​മ്മേ​ള​ന​ത്തി​നാ​യി റോ​ഡ് അ​ട​ച്ചു​കെ​ട്ടി​യ സം​ഭ​വ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. സം​ഭ​വ​ത്തി​ൽ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും പൊ​തു​വ​ഴി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി പ​രി​പാ​ടി​ക​ളും മ​റ്റും ന​ട​ത്ത​രു​തെ​ന്ന് മു​ൻ ഉ​ത്ത​ര​വു​ക​ൾ ഒ​ട്ടേ​റെ​യു​ണ്ടാ​യി​ട്ടും ഇ​തെ​ല്ലാം ന​ഗ്ന​മാ​യി ലം​ഘി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ആ​രൊ​ക്കെ​യാ​ണ് ഈ ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്? ഇ​ങ്ങ​നെ ചെ​യ്യാ​ൻ സം​ഘാ​ട​ക​ർ​ക്ക് ആ​രാ​ണ് അ​നു​മ​തി കൊ​ടു​ക്കു​ന്ന​ത്‍്? ഇ​ത്ത​രം യോ​ഗ​ങ്ങ​ൾ​ക്ക് എ​വി​ടെ നി​ന്നാ​ണ് വൈ​ദ്യു​തി കി​ട്ടു​ന്ന​ത്? റോ​ഡ് അ​ട​ച്ച് യോ​ഗം ന​ട​ത്തി​യ​തി​ൽ കേ​സ് എ​ടു​ത്തോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ വി​ശ​ദ​മാ​യ സ​ത്യ​വാം​ഗ്‌​മൂ​ലം ന​ല്ക​ണം. റോ​ഡു​ക​ളി​ൽ പൊ​തു​യോ​ഗം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​യെ​ന്തെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റീ​സ് മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

വി​ഷ​യ​ത്തി​ൽ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് അ​റി​യി​ക്കാ​ന്‍ പോ​ലീ​സി​നും കോ​ട​തി നി​ർ​ദേ​ശം ന​ല്കി. വ​ഞ്ചി​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് നേ​രി​ട്ട് ഹാ​ജ​രാ​യി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.