സിറിയയ്ക്കു വേണ്ടി പ്രാർഥിക്കണമെന്ന് പാത്രിയർക്കീസ് ബാവ; കേരള സന്ദർശനം പൂർത്തിയാക്കി മടങ്ങി
Tuesday, December 10, 2024 12:09 PM IST
നെടുമ്പാശേരി: എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്ന് ഇഗ്നാത്തിയോസ് അപ്രേം ദ്വിദീയൻ പാത്രിയർക്കീസ് ബാവ കേരള സന്ദർശനം പൂർത്തിയാക്കി സിറിയയിലേക്ക് മടങ്ങി. സിറിയയിലെ പ്രത്യേക സ്ഥിതിവിശേഷമാണ് തന്റെ യാത്ര നേരത്തെയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരും സിറിയയ്ക്കു വേണ്ടി പ്രാർഥിക്കണം സ്ഥിതി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാത്രിയർക്കീസ് ബാവ പറഞ്ഞു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും രാവിലെ ഒൻപതിന് എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിലാണ് അദ്ദേഹം തിരിച്ചുപോയത്. കേന്ദ്ര സർക്കാരിനും കേരള സർക്കാരിനും പ്രത്യേകം നന്ദി അദ്ദേഹം പറഞ്ഞു.
നിയുക്ത കാതോലിക്ക ബാവ ജോസഫ് മാർ ഗ്രിഗോറിയോസ്, കുരിയാക്കോസ് മാർ ദിയസ് കോറസ്, ഏല്യാസ് മാർ അത്താനാനിയോസ് തുടങ്ങിയ മെത്രാപ്പോത്താമാർ ബാവയെ യാത്രയയയ്ക്കാൻ എത്തിയിരുന്നു.