എം.കെ.രാഘവനെ തടഞ്ഞവർക്കെതിരെ നടപടി; കണ്ണൂർ കോൺഗ്രസിൽ കലാപം
Monday, December 9, 2024 8:27 PM IST
കണ്ണൂർ: കോഴിക്കോട് എംപി എം.കെ.രാഘവനെ തടഞ്ഞവർക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കോൺഗ്രസിൽ കൂട്ടരാജി. കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവച്ചു. മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ 36 കമ്മിറ്റി അംഗങ്ങളും രാജിവച്ചു.
തുടർന്ന് പ്രവർത്തകർ എം.കെ.രാഘവൻ എംപിയുടെ കോലവുമായി പ്രതിഷേധ പ്രകടനം നടത്തി. മാടായി കോളജിൽ സിപിഎം അനുഭാവിയായ അധ്യാപകനെ നിയമിക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു എം.കെ.രാഘവൻ എംപിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
മാടായി കോളജിൽ എത്തിയപ്പോഴായിരുന്നു ഭരണസമിതി ചെയർമാൻ കൂടിയായ എംപിയെ തടഞ്ഞത് പ്രതിഷേധിച്ചത്. സംഭവത്തിൽ കാപ്പടാൻ ശശിധരൻ, വരുൺ കൃഷ്ണൻ, കെ.വി.സതീഷ് കുമാർ, കെ.പി.ശശി എന്നിവർക്കെതിരെ കണ്ണൂർ ഡിസിസി നടപടി എടുത്തിരുന്നു.