ചെ​ന്നൈ: ചെ​ന്നൈ-​കൊ​ച്ചി സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ടേ​ക്ക് ഓ​ഫി​ന് പി​ന്നാ​ലെ സാ​ങ്കേ​തി​ക ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണി​ത്.

രാ​വി​ലെ 6:30ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന​ത്തി​ൽ ടേ​ക്ക് ഓ​ഫി​ന് തൊ​ട്ടു​പി​ന്നാ​ലെ സാ​ങ്കേ​തി​ക ത​ക​രാ​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് സു​ര​ക്ഷാ​ക്ര​മീ​ക​ര​ങ്ങ​ള്‍ എ​ല്ലാം പാ​ലി​ച്ചു​കൊ​ണ്ട് വി​മാ​നം നി​ല​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

117 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.