കൊ​ളം​ബോ: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് 14 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന. അ​റ​സ്റ്റി​ന് പു​റ​മെ ര​ണ്ട് മ​ത്സ്യ​ബ​ന്ധ​ന ട്രോ​ള​റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മാ​ന്നാ​ർ തീ​ര​ത്ത് ബു​ധ​നാ​ഴ്ച​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ ഈ ​വ​ർ​ഷം ഇ​തു​വ​രെ 529 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 68 ട്രോ​ള​റു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി നാ​വി​ക​സേ​ന അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച 18 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന വ​ട​ക്ക​ൻ വെ​റ്റി​ലൈ​കെ​ർ​ണി മേ​ഖ​ല​യി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.