ലാലിഗയിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
Wednesday, December 4, 2024 6:01 AM IST
മാഡ്രിഡ്: ലാലിഗയിൽ കരുത്തരായ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് മല്ലോർക്കയെ തകർത്തു.
റാഫീഞ്ഞ ബാഴ്സയ്ക്ക് വേണ്ടി രണ്ട് ഗോളുകൾ നേടി. ഫെറാൻ ടോറസ്, ഫ്രെങ്കി ഡി ജോങ്കും, പാവോ വിക്റ്ററും ഓരോ ഗോൾ വീതവും നേടി. മല്ലോർക്കയ്ക്ക് വേണ്ടി വേദറ്റ് മുറിഖിയാണ് ഗോൾ നേടിയത്.
വിജയത്തോടെ ബാഴ്സലോണയ്ക്ക് 37 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സ.