മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണം നീ​ളു​ന്ന​തി​നി​ടെ ശി​വ​സേ​നാ നേ​താ​വും കാ​വ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​നി​യും ശ്വാ​സ ത​ട​സ​വും നേ​രി​ടു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹം പൂ​ർ​ണ വി​ശ്ര​മ​ത്തി​ലാ​ണ്.

സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ ച​ര്‍​ച്ച​ക​ള്‍ പാ​തി​വ​ഴി​യി​ല്‍ നി​ര്‍​ത്തി​യാ​ണ് ഷി​ന്‍​ഡെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി മു​ന്നോ​ട്ടു പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും മു​ഖ്യ​മ​ന്ത്രി ആ​രാ​ണെ​ന്ന​തി​ല്‍ ഇ​പ്പോ​ഴും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്താ​നാ​ണ് ബി​ജെ​പി​യു​ടെ തീ​രു​മാ​നം. എ​ന്നാ​ല്‍ മ​ഹാ​യു​തി സ​ഖ്യം ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ട്ടി​ല്ല.