ആ​ല​പ്പു​ഴ: ക​ള​ര്‍​കോ​ട് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കാ​റു​ട​മ​യെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ചോ​ദ്യം ചെ​യ്യും.
വിദ്യാർഥികൾ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം സ്വ​കാ​ര്യ വ്യ​ക്തി​യു​ടേ​താ​ണ്.

വാ​ഹ​നം റെ​ന്‍റി​ന് ന​ല്‍​കാ​നു​ള്ള ലൈ​സ​ന്‍​സ് വാ​ഹ​ന ഉ​ട​മ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. കാ​ർ റെ​ന്‍റി​ന് ന​ൽ​കി​യ​താ​ണോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

നി​ല​വി​ല്‍ കാ​ര്‍ ഉ​ട​മ​യു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ണ്. ഇ​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് വാ​ഹ​നം ന​ല്‍​കി​യ​തെ​ന്ന കാ​ര്യം കാ​ര്‍ ഉ​ട​മ വ്യ​ക്ത​മാ​ക്കേ​ണ്ടി വ​രും.

അ​തേ​സ​മ​യം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചും ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.