കാഷ്മീരില്‍ ഏറ്റുമുട്ടല്‍; ഭീകരനെ സുരക്ഷാസേന വധിച്ചു
Tuesday, December 3, 2024 9:37 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഹര്‍വാന്‍ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇവിടെയെത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഇവർ വെടിയുതിര്‍ക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സുരക്ഷാസേന ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.