ക്വാർട്ടർ പിടിക്കണം; മുഷ്താഖ് അലി ട്രോഫിയിൽ കേരളം ഇന്ന് ആന്ധ്രയ്ക്കെതിരേ
Tuesday, December 3, 2024 8:54 AM IST
ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ആന്ധ്രയെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ രാവിലെ 11നാണ് മത്സരം തുടങ്ങുക.
ഇന്ന് ജയിക്കാനായാൽ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ആന്ധ്രയെ മറികടന്ന് കേരളത്തിന് തലപ്പത്ത് എത്താനാകും. ഇരുടീമുകൾക്കും 16 പോയിന്റ് വീതമാണുള്ളതെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് ആന്ധ്ര മുന്നിലെത്തിയത്. ഇതുവരെ കളിച്ച നാലു കളികളും ജയിച്ചാണ് ആതിഥേയരെത്തുന്നത്.
ആന്ധ്രക്ക് വ്യാഴാഴ്ച മൂന്നാംസ്ഥാനക്കാരായ മുംബൈക്കെതിരായ ഒരു മത്സരം കൂടി ബാക്കിയുള്ളതിനാല്‍ ഈ മത്സര വിജയികളായിരിക്കും ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരെ നിര്‍ണയിക്കുക. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറുക.