ലോക ചെസ് ചാമ്പ്യൻഷിപ്പ്; അഞ്ചാം ഗെയിമും സമനിലയിൽ
Saturday, November 30, 2024 10:38 PM IST
സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ അഞ്ചാം പോരാട്ടവും സമനിലയില്‍. നിലവിലെ ലോക ചാമ്പ്യൻ ചൈനയുടെ ഡിംഗ് ലിറനും ഇന്ത്യൻ താരം ഡി.ഗുകേഷുമാണ് ചാമ്പ്യൻ പട്ടത്തിനായി ഏറ്റുമുട്ടുന്നത്.
വെള്ളിയാഴ്ചത്തെ നാലാം ഗെയിമും സമനിലയിൽ കലാശിച്ചതിനു പിന്നാലെയാണ് അഞ്ചാം ഗെയിമും സമനിലയിൽ പിരിഞ്ഞത്. 40 നീക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരും കൈകൊടുത്ത് പിരിഞ്ഞത്. ഇതോടെ ഇരുവരുടേയും സ്കോർ 2.5 എന്ന നിലയിലായി.
അഞ്ചാം ഗെയിമിൽ ഗുകേഷ് വെളുത്ത കരുക്കളുമായാണ് നീക്കം നടത്തിയത്. ആറാം ഗെയിം ഞായറാഴ്ച നടക്കും. ഒന്നാം പോരാട്ടം ഡിംഗ് ലിറന് വിജയിച്ചിരുന്നു. രണ്ടാം പോരാട്ടം സമനിലയില്‍ പിരിഞ്ഞു.
മൂന്നാം മത്സരത്തിൽ ഗുകേഷ് വിജയിച്ചു. ഇതിനു പിന്നാലെയാണ് നാലും അഞ്ചും പോരാട്ടം സമനിലയിൽ കലാശിച്ചത്.