ഡ​ർ​ബ​ൻ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 233 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. സ്കോ​ര്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക:191, 366/5, ശ്രീ​ല​ങ്ക: 42, 282. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 103 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ല​ങ്ക നാ​ലാം ദി​വ​സം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്.

516 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലി​റ​ങ്ങി​യ ശ്രീ​ല​ങ്ക​യ്ക്കാ​യി ദി​നേ​ശ് ച​ണ്ഡി​മ​ലും ധ​ന​ഞ്ജ​യ ഡി. ​സി​ല്‍​വ​യും കു​ശാ​ല്‍ മെ​ന്‍​ഡി​സും പൊ​രു​തി​യെ​ങ്കി​ലും തോ​ല്‍​വി ഒ​ഴി​വാ​ക്കാ​നാ​യി​ല്ല. ച​ണ്ഡി​മ​ൽ (83) ധ​ന​ഞ്ജ​യ ഡി. ​സി​ൽ​വ (59) കു​ശാ​ൽ മെ​ൻ​ഡി​സ് 48 റ​ൺ​സും നേ​ടി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി മാ​ര്‍​ക്കോ ജാ​ൻ​സ​ൻ നാ​ലും റ​ബാ​ഡ, കോ​ട്സി, മ​ഹാ​രാ​ജ് എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. മ​ത്സ​ര​ത്തി​ൽ പ​തി​നൊ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മാ​ര്‍​ക്കോ ജാ​ൻ​സ​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഇ​തോ​ടെ ര​ണ്ടു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക 1-0 മു​ന്നി​ലെ​ത്തി.

മാ​റി​മ​റി​ഞ്ഞ് പോ​യി​ന്‍റ് പ​ട്ടി​ക

ഡ​ർ​ബ​ൻ ടെ​സ്റ്റി​ലെ ജ​യ​ത്തോ​ടെ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഓ​സ്ട്രേ​ലി​യ​യെ പി​ന്ത​ള്ളി ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. ഒ​മ്പ​ത് ടെ​സ്റ്റി​ല്‍ അ​ഞ്ച് ജ​യ​വും മൂ​ന്ന് തോ​ല്‍​വി​യും ഒ​രു സ​മ​നി​ല​യു​മു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക 64 പോ​യി​ന്‍റും 59.26 പോ​യി​ന്‍റ് ശ​ത​മ​നാ​വു​മാ​യാ​ണ് കു​തി​ച്ചു ക​യ​റി​യ​ത്.

15 ടെ​സ്റ്റി​ല്‍ ഒ​മ്പ​ത് ജ​യ​വും അ​ഞ്ച് തോ​ല്‍​വി​യും ഒ​രു സ​മ​നി​ല​യും അ​ട​ക്കം 110 പോ​യി​ന്‍റും 61.11 പോ​യി​ന്‍റ് ശ​ത​മാ​വു​മു​ള്ള ഇ​ന്ത്യ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്തി​യ​പ്പോ​ള്‍ 13 ക​ളി​ക​ളി​ല്‍ എ​ട്ട് ജ​യ​വും നാ​ലു തോ​ല്‍​വി​യും ഒ​രു സ​മ​നി​ല​യു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ഓ​സ്ട്രേ​ലി​യ 57.69 പോ​യി​ന്‍റ് ശ​ത​മാ​ന​വു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​യി.