തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. മൂ​ന്നു ദി​വ​സം വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ശ​നി​യാ​ഴ്ച തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ശ​നി​യാ​ഴ്ച പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടി​യോ​ടു​കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ശ​ബ​രി​മ​ല​യി​ലെ പ്ര​ത്യേ​ക കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് പ്ര​കാ​രം സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും നി​ല​യ്ക്ക​ലി​ലും ആ​കാ​ശം പൊ​തു​വേ മേ​ഘാ​വൃ​ത​മാ​യി​രി​ക്കും. ഒ​ന്നോ ര​ണ്ടോ ത​വ​ണ നേ​രി​യ മ​ഴ​യ്ക്കോ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്കോ സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, തെ​ക്ക​ൻ കേ​ര​ള തീ​ര​ത്ത് ശ​നി​യാ​ഴ്ച വ​രെ​യും കേ​ര​ള തീ​ര​ത്ത് ഞാ​യ​ർ‌, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്നും, ക​ർ​ണാ​ട​ക തീ​രം- ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ൽ അ​തി​തീ​വ്ര​ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​തി​നാ​ൽ ആ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ല.

ശ​നി​യാ​ഴ്ച വ​രെ തെ​ക്ക​ൻ കേ​ര​ള തീ​ര​ത്ത് മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ഞാ​യ​ർ‌, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള തീ​ര​ത്ത് മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ശ​നി​യാ​ഴ്ച വ​രെ ത​മി​ഴ്നാ​ട് തീ​രം, അ​തി​നോ​ട് ചേ​ർ​ന്ന ക​ന്യാ​കു​മാ​രി പ്ര​ദേ​ശം, ഗ​ൾ​ഫ് ഓ​ഫ് മ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 മു​ത​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 75 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്.

ക​ട​ലി​ൽ പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ത്ര​യും വേ​ഗം ത​ന്നെ ആ​ഴ​ക്ക​ട​ലി​ൽ നി​ന്ന് തീ​ര​ത്തേ​ക്ക് മ​ട​ങ്ങാ​ൻ നി​ർ​ദേ​ശി​ക്കു​ന്നു​വെ​ന്നും മേ​ൽ​പ്പ​റ​ഞ്ഞ തീ​യ​തി​ക​ളി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്കി.