തൃ​ശൂ​ർ: ആ​ന എ​ഴു​ന്ന​ള്ളി​പ്പ് സം​ബ​ന്ധി​ച്ച ഹൈ​ക്കോ​ട​തി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശം അ​പ്രാ​യോ​ഗി​ക​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍. കോ​ട​തി ന​ട​ത്തി​യ വി​വി​ധ നി​രീ​ക്ഷ​ണ​ങ്ങ​ളോ​ടും ഒ​രു കാ​ര​ണ​വ​ശാ​ലും യോ​ജി​ക്കാ​നാ​വി​ല്ല. പൂ​ര​ത്തി​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളെ കേ​ൾ​ക്കാ​തെ​യാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം വ​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ട്ട ഭേ​ദ​ഗ​തി വേ​ണ​മോ മ​റ്റേ​തെ​ങ്കി​ലും ന​ട​പ​ടി വേ​ണ​മോ എ​ന്ന് വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്കും.​വി​ഷ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം വി​ളി​ക്കു​ന്ന​തി​നെ കു​റി​ച്ചാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നി​യ​മ​സ​ഭ​യു​ടെ സ​ബ്ജ​ക്ട് ക​മ്മ​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്ര​യി​ലു​ള്ള വ​നം മ​ന്ത്രി ഡി​സം​ബ​റി​ല്‍ തി​രി​കെ എ​ത്തി​യാ​ലു​ട​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത ത​ല യോ​ഗം വി​ളി​ക്കു​മെ​ന്നും കെ. ​രാ​ജ​ന്‍ അ​റി​യി​ച്ചു.

പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ വെ​ച്ച് പൂ​രം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വാ​നാ​വി​ല്ല. തൃ​ശൂ​ര്‍ പൂ​ര​ത്തി​ലെ കു​ട​മാ​റ്റം പോ​ലും ന​ട​ത്താ​നാ​കാ​തെ വ​രും. പ്ര​ധാ​ന​പ്പെ​ട്ട ഒ​രു​പാ​ട് എ​ഴു​ന്ന​ള്ളി​പ്പു​ക​ളെ അ​ത് ബാ​ധി​ക്കും. പൂ​രം അ​തി​ന്‍റെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും ന​ട​ത്ത​ണ​മെ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യം. അ​തി​നാ​യി ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നും കെ. ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.