കൊ​ച്ചി: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള​ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി തീ​ർ​പ്പാ​ക്കി. ചേ​ർ​ത്ത​ല സ്വ​ദേ​ശി മു​ര​ളീ​ധ​ര​നാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം തേ​ടി ഹ​ർ​ജി ന​ൽ​കി​യ​ത്.

ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ച് ഹ​ർ​ജി തീ​ർ​പ്പാ​ക്കി​യ​ത്.

അ​തേ​സ​മ​യം, എ‍​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ അ​ന്വേ​ഷ​ണം തേ​ടി ഭാ​ര്യ ന​ൽ​കി​യ ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച സിം​ഗി​ൾ ബെ​ഞ്ച് മ​റു​പ​ടി പ​റ​യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടും സി​ബി​ഐ​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഹ​ർ​ജി​യി​ൽ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന പോ​ലീ​സി​ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.