വഖഫ് ബോർഡിന്റെ കാലാവധി താത്കാലികമായി നീട്ടി ഹൈക്കോടതി
Thursday, November 28, 2024 1:10 PM IST
കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ കാലാവധി താത്കാലികമായി നീട്ടി ഹൈക്കോടതി. പരമാവധി നാല് മാസം വരെയാണ് കാലാവധി നീട്ടിയത്. ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.
രണ്ട് എംപിമാരും രണ്ട് എംഎൽഎമാരും അടങ്ങുന്ന 12 അംഗ സമിതിയാണ് സംസ്ഥാന വഖഫ് ബോർഡ്. ഈ സമതിയുടെ കാലാവധി ഡിസംബർ 14ന് അവസാനിക്കുമായിരുന്നു.
ഈ സമതി നിരവധി കാര്യങ്ങൾ പരിഗണിച്ചിരുന്നു. എന്നാൽ ഇവയിൽ ഉത്തരവുകളോ ഇടക്കാല ഉത്തരവുകളോ ഉണ്ടായിരുന്നില്ല. കാലാവധി തീരുന്നതോടെ ഈ ബോർഡ് പരിഗണിച്ച വിഷയങ്ങളിലും തീരുമാനമുണ്ടാകാതെ പോകും. ഈ സാഹചര്യത്തിലാണ് ഒരു സംഘം ആളുകൾ ഹൈക്കോടതിയെ സമീപിച്ചത്.
നാല് മാസത്തിനുമുൻപ് പുതിയ ബോർഡ് അംഗങ്ങൾ ചുമതലയേൽക്കുകയാണെങ്കിൽ ഈ സമതിയുടെ കാലാവധി അവസാനിക്കും.