തലപൊക്കിയ സ്വർണം താഴെവീണു; പവന് കുറഞ്ഞത് 120 രൂപ
Thursday, November 28, 2024 11:31 AM IST
കൊച്ചി: സംസ്ഥാനത്ത് ഒരു ദിവസത്തെ ഉണർവിനു ശേഷം വീണ്ടും താഴേക്കിറങ്ങി സ്വർണം. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 56,720 രൂപയിലും ഗ്രാമിന് 7,090 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ താഴ്ന്ന് 5,860 രൂപയിലെത്തി.
നേരത്തെ, രണ്ടു ദിവസം കൊണ്ട് 1800 രൂപയോളം ഇടിഞ്ഞ സ്വർണവിലയിൽ ബുധനാഴ്ച 200 രൂപയുടെ വർധനയുണ്ടായിരുന്നു. തിങ്കളാഴ്ച പവന് 800 രൂപയും ചൊവ്വാഴ്ച 960 രൂപയുമാണ് കുറഞ്ഞത്.
നേരത്തെ, ആറു ദിവസത്തിനിടെ മാത്രം പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയുമാണ് കൂടിയ ശേഷമാണ് തിങ്കളാഴ്ച സ്വർണവില കുത്തനെ താഴേക്കുപോയത്. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. നവംബർ 14,16,17 തീയതികളിൽ 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തിയ സ്വർണം പിന്നീടുള്ള ഒരാഴ്ചകൊണ്ട് വീണ്ടും കുതിച്ചുയരുകയായിരുന്നു. വീണ്ടും റിക്കാർഡ് നിരക്കിലേക്ക് കുതിക്കുമെന്ന് കരുതിയിരുന്നിടത്താണ് തിങ്കളാഴ്ച കനത്ത ഇടിവ് നേരിട്ടത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച ഔൺസിന് 2,608 ഡോളർ വരെ താഴ്ന്ന രാജ്യാന്തരവില ബുധനാഴ്ച 2,639.81 ഡോളർ വരെ ഉയർന്നിരുന്നു. ഇന്ന് ഇത് 2,622 ഡോളറിലേക്ക് താഴ്ന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിപണിയിലും വിലകുറഞ്ഞത്.
അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 96 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.