കോ​ട്ട​യം: ആ​ത്മ​ക​ഥാ വി​വാ​ദ​ത്തി​ൽ ഇ.​പി. ജ​യ​രാ​ജ​ന്‍റെ മൊ​ഴി വീ​ണ്ടു​മെ​ടു​ക്കും. കേ​സി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് നേ​ര​ത്തെ ഡി​ജി​പി മ​ട​ക്കി​യി​രു​ന്നു. റി​പ്പോ​ർ​ട്ട് അ​വ്യ​ക്ത​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് റി​പ്പോ​ർ​ട്ട് മ​ട​ക്കി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ.​പി​യു​ടെ മൊ​ഴി വീ​ണ്ടു​മെ​ടു​ക്കു​ന്ന​ത്.

വീ​ണ്ടും അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കോ​ട്ട​യം എ​സ്പി​ക്ക് ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ജ​യ​രാ​ജ​നും ര​വി ഡി​സി​യും പോ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴി​യി​ൽ അ​വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നു. ആ​ത്മ​ക​ഥ ചോ​ർ​ന്ന​ത് ഡി​സി​യി​ൽ​നി​ന്നെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ഉ​ണ്ട്. എ​ന്നാ​ൽ എ​ന്തി​നാ​ണ് ഇ​ത് ചോ​ർ​ത്തി​യ​തെ​ന്ന് വ്യ​ക്ത​ത​യി​ല്ല.

ആ​ത്മ​ക​ഥ വി​വാ​ദ​മാ​യ​തോ​ടെ ഡി​സി ബു​ക്ക്സി​നെ​തി​രേ ജ​യ​രാ​ജ​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ഇ.​പി​യു​ടെ​യും ര​വി ഡി​സി​യു​ടെ​യും മൊ​ഴി​യെ​ടു​ത്ത​ത്.