പ്രതികാരത്തിന് വേണ്ടി കേസ് നടത്തി ചെലവാക്കിയ പണം മുഖ്യമന്ത്രി ഖജനാവിലേക്ക് തിരിച്ചടക്കണം: കെ.എം. ഷാജി
Thursday, November 28, 2024 5:20 AM IST
കൊച്ചി: പ്ലസ് ടു കോഴക്കേസില്‍ തനിക്കെതിരെ കേസ് നടത്താന്‍ ചെലവാക്കിയ പണം മുഖ്യമന്ത്രി ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി. പ്രതികാരത്തിന് വേണ്ടിയാണ് കേസ് നടത്തിയത് എന്നും ഷാജി പറഞ്ഞു.
സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പൈസ എടുത്തല്ല പ്രതികാരം ചെയ്യേണ്ടത്. ആ പൈസ തിരിച്ചടക്കാനുള്ള മര്യാദയാണ് പിണറായി കാണിക്കേണ്ടത്. 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പേരില്‍ കേസ് നടത്താന്‍ കോടികളാണ് ചെലവാക്കിയത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
2014 ല്‍ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാനായി കെ.എം. ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ്. ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.