ഹരിയാനയിൽ സെയ്നി ഇന്ന് അധികാരമേൽക്കും
Thursday, October 17, 2024 9:43 AM IST
ചണ്ഡിഗഡ്: നായബ് സിംഗ് സെയ്നി ഹരിയാന മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ബുധനാഴ്ച ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗം സെയ്നിയെ നേതാവായി തെരഞ്ഞെടുത്തു. തുടർന്ന് ഗവർണർ ബന്ദാരു ദത്താത്രേയയെ കണ്ട് സർക്കാരുണ്ടാക്കാൻ സെയ്നി അവകാശവാദമുന്നയിച്ചു.
രണ്ടാം തവണയാണ് സെയ്നി മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത്. ബിജെപിയെ ഹാട്രിക് വിജയത്തിലേക്കു നയിച്ച സെയ്നിയെ മുഖ്യമന്ത്രിയാക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു. മനോഹർ ലാൽ ഖട്ടറിനു പകരം മാർച്ചിലാണ് സെയ്നി മുഖ്യമന്ത്രിയായത്.
90 അംഗ നിയമസഭയിൽ ബിജെപിക്ക് 48 അംഗങ്ങളുണ്ട്. മൂന്നു സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുന്നു. പ്രതിപക്ഷമായ കോൺഗ്രസിന് 37 എംഎൽഎമാരുണ്ട്.