വിരമിക്കൽ പ്രായമുയർത്തി ചൈന
Saturday, September 14, 2024 8:01 AM IST
ബെയ്ജിംഗ്: ചൈന ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നു. പുരുഷന്മാരുടെ വിരമിക്കൽ പ്രായം 60-ൽനിന്ന് 63 ആയും സ്ത്രീകളുടേത് അവരുടെ ജോലിയുടെ സ്വഭാവമനുസരിച്ച് 55-ഉം 58-ഉം വയസായാണ് ഉയർത്തുന്നത്. അടുത്തവർഷം ജനുവരിയിൽ ഇത് പ്രാബല്യത്തിലാകും.
ഫാക്ടറി ജോലിക്കാരായ സ്ത്രീകളുടെ വിരമിക്കൽ പ്രായം നിലവിൽ 50-ഉം കായികാധ്വാനം ആവശ്യമില്ലാത്ത ജോലി ചെയ്യുന്ന സ്ത്രീകളുടേത് 55-ഉം ആണ്. 15 വർഷത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്.
തൊഴിലാളികളുടെ ജനനത്തീയതി അടിസ്ഥാനമാക്കിയാണ് വിരമിക്കൽ തീയതി നിശ്ചയിക്കുക. നിലവിൽ ലോകത്തെ ഏറ്റവും കുറഞ്ഞ വിരമിക്കൽപ്രായം ചൈനയിലാണ്.