ആരോപണമുന്നയിച്ചത് പരാതി നൽകി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീ: സിഐ വിനോദ്
Friday, September 6, 2024 3:03 PM IST
തിരുവനന്തപുരം: തനിക്കെതിരേ ഉയർന്ന ബലാത്സംഗ ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് പൊന്നാനി മുൻ സിഐ വിനോദ് വലിയാറ്റൂർ. പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണ് പരാതിക്കാരിയെന്ന് അദ്ദേഹം പ്രതികരിച്ചു.
പോലീസിന് ഇത് മനസിലായിട്ടുണ്ട്. ഇവർക്കെതിരേ സിവിൽ, ക്രിമിനൽ കേസുകളുമായി മുന്നോട്ടുപോകും.
അപമാനിച്ചെന്ന ഇവരുടെ പരാതിയിൽ നേരത്തേ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രതിയെ പിടികൂടി കേസെടുത്തതിൽ പിന്നീട് വീട്ടമ്മ എതിർപ്പറിയിച്ചു. തനിക്ക് കിട്ടേണ്ട പണം കിട്ടാതാക്കിയെന്നും ഒത്തുതീർപ്പ് ഉണ്ടാക്കിയാൽ മതിയായിരുന്നുവെന്നും ഇവർ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നായിരുന്നു പൊന്നാനി സ്വദേശിയായ യുവതിയുടെ ആരോപണം. തിരൂര്‍ മുന്‍ ഡിവൈഎസ്പി വി.വി. ബെന്നി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നും ഇവർ ആരോപിച്ചിരുന്നു.