കേസിൽനിന്ന് പിന്മാറണമെന്ന് അജിത് കുമാർ ആവശ്യപ്പെട്ടു; അൻവറിന്റെ ആരോപണം ശരിവച്ച് സോളാർ കേസിലെ പരാതിക്കാരി
Monday, September 2, 2024 2:32 PM IST
കൊച്ചി: സോളാർ കേസ് അട്ടിമറിക്കാൻ എഡിജിപി എം.ആർ. അജിത് കുമാർ ഇടപെട്ടുവെന്ന് സോളാർ കേസിലെ പരാതിക്കാരി. പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പരാതിക്കാരിയുടെ പ്രതികരണം.
കേസിൽനിന്ന് പിന്മാറണമെന്ന് അജിത് കുമാർ ആവശ്യപ്പെട്ടു. ആരോപണ വിധേയൻ ഉന്നതനായതിനാൽ സിബിഐ അന്വേഷണത്തിന് പോയിട്ടും കാര്യമില്ലെന്ന് പറഞ്ഞു.
രണ്ടുപേർക്ക് വേണ്ടിയാണ് അദ്ദേഹം സമീപിച്ചത്. ഒരാൾ ഇപ്പോൾ ഭൂമിയിലില്ല. മറ്റേയാൾ കെ.സി. വേണുഗോപാലാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കിനൽകാമെന്ന് എഡിജിപി വാഗ്ദാനം നൽകിയെന്നും പരാതിക്കാരി പറഞ്ഞു.
തന്നെ സ്വാധീനിക്കാമെന്ന് പറഞ്ഞ് അജിത് കുമാര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കി. അക്കാര്യത്തില്‍ തനിക്ക് ബോധ്യമുണ്ട്. അപ്പോഴാണ് അജിത് കുമാറിനെതിരേ സെന്‍ട്രല്‍ വിജിലന്‍സിനെ സമീപിച്ചതെന്നും അവർ വ്യക്തമാക്കി.