ഇളവ് നൽകാനാവില്ല; വിനേഷിന്റെ അപ്പീലിൽ വിധി പകര്‍പ്പ് പുറത്ത്
Monday, August 19, 2024 10:13 PM IST
പാരീസ്: ഒളിമ്പിക്സ് ഗുസ്തി ഫൈനൽ മത്സരത്തിൽ നിന്ന് അയോഗ്യ ആക്കിയതിനെ തുടർന്ന് വിനേഷ് ഫോഗട്ട് നല്കിയ അപ്പീലിനെതിരായ കായിക കോടതിയുടെ വിശദമായ വിധിയുടെ പകർപ്പ് പുറത്ത്.100 ഗ്രാം അധിക ഭാരത്തിന്റെ പേരിലാണ് ഇന്ത്യൻ താരത്തെ അയോഗ്യയാക്കിയത്.
ഭാരം നിശ്ചിത പരിധിയിൽ നിലനിർത്തേണ്ടത് താരത്തിന്റെ ഉത്തരവാദിത്തമാണെന്നും ഒരാൾക്കു മാത്രമായി ഇളവു നൽകാനാവില്ലെന്നും കായിക കോടതിയുടെ വിധിയില്‍ പറയുന്നു. 50 കിലോയെക്കാൾ ഒരു ഗ്രാം പോലും കൂടരുതെന്നാണ് ചട്ടമെന്നും കായിക കോടതി വ്യക്തമാക്കി.
50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഫൈനലിലേക്ക് മുന്നേറിയ വിനേഷിനെ അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷനാണ് അയോഗ്യയാക്കിയത്. ഫൈനൽ വരെ മാനദണ്ഡങ്ങൾ പാലിച്ചതിനാൽ വെള്ളി മെഡൽ നൽകണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്റെ ആവശ്യം.